മലപ്പുറം: തമിഴ്നാട്ടിലെ കൂടല്ലൂരില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടല്ലൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. കൂടല്ലൂരില്‍ വെച്ച് മിഥുന്‍ സഞ്ചരിച്ച ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഊട്ടിയ്ക്ക് വിനോദ സഞ്ചാരത്തിന് പോയതായിരുന്നു മിഥുന്‍. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.