കഴക്കൂട്ടത്ത് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

284

തിരുവനന്തപുരം: കഴക്കൂട്ടം അമ്പലത്തിന്‍കരയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരന്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി അജിത് കുമാറാണ് (36) മരിച്ചത്. അജിത്കുമാറിനൊപ്പം പരിക്കേറ്റ കൊല്ലം അഞ്ചല്‍ സ്വദേശി പ്രദീപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

NO COMMENTS