മധുരയില്‍ വാഹനാപകടം ; രണ്ട് മലയാളികള്‍ മരിച്ചു

341

മധുര: തമിഴ്നാട്ടില്‍ മധുര-നാഗൂര്‍ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മധുര നാഗൂര്‍ പാതയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ റഹീം, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS