മഹാരാഷ്ട്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു

301

പൂനെ : മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിയന്ത്രണം വിട്ട മിനിബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ്സ് പഞ്ചഗംഗ നദിയിലേക്ക് മറിയുകയായിരുന്നു. പൂനെ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ഭൂരിഭാഗം പേരെയും കണ്ടെത്താനായത്. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

NO COMMENTS