ഗുണ്ടല്‍പേട്ട്: കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചു. ബംഗ്ലുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 3.30ന് ബസ് കലുങ്ക് സുരക്ഷ ഭിത്തിയില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ കണ്ടക്ടര്‍ സിജുവാണ് മരിച്ചത്. ഗുണ്ടല്‍പേട്ട കക്കല്‍ തൊണ്ടിക്ക് സമീപമാണ് അപകടം നടന്നത്.