തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയില്‍ വാഹനാപടകം ; മൂന്നു മലയാളികള്‍ മരിച്ചു

255

ബംഗളൂരു: തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു മലയാളികള്‍ മരിച്ചു. തലശേരി സ്വദേശികളായ ഡോ. വി. രാമചന്ദ്രന്‍, ഭാര്യ ഡോ. അംബുജം, കാര്‍ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ബംഗളൂരു ആര്‍.ടി നഗറില്‍ സ്ഥിര താമസക്കാരാണിവര്‍. പാലക്കാട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു കാറിലെ സംഘം. പുലര്‍ച്ചെ നാലിന് കൃഷ്ണഗിരിക്ക് ജില്ലയിലെ സോളഗിരിക്കടുത്ത് കൊല്ലപ്പള്ളിയിലായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ച്‌ മൂവരും മരിച്ചു. അമിത വേഗതയില്‍ വന്ന ലോറി കാറിലിടിച്ചെന്നാണ് പ്രാഥമിക വിവരം.

NO COMMENTS