വൈത്തിരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

301

വൈത്തിരി: വയനാട് വൈത്തിരിയിലെ പന്ത്രണ്ടാം പാലത്തിനടുത്തു വെച്ച്‌ ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. പെരുങ്കോട മുഹമ്മദിെന്റ മകന്‍ മുസ്തഫ (33 )യാണ് മരിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ സുഗന്ധഗിരി സ്വദേശി ഉണികൃഷ്ണനെ(29) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ നിന്നും തെറിച്ചു വീണ മുസ്തഫയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ബിയ്യ ആണ് മാതാവ് ഭാര്യ നജ്ല, സഹോദരങ്ങള്‍ ബഷീര്‍ മിസ്ബാഹി, നൗഫല്‍ അഹ്സനി, സഫിയ, സക്കീന, സിറാജുന്നിസ. രണ്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്.

NO COMMENTS