കോട്ടയം : കോട്ടയത്ത് കറുകച്ചാല്‍-പത്തനാട് റൂട്ടില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. കാര്‍ യാത്രക്കാരായ ആലപ്പുഴ കൈനടി ചെറുകര ലക്ഷമിപുരത്ത് കിരണ്‍ (40), ഭാര്യ റെമി (35), മകന്‍ സരിന്‍ മൂന്നര എന്നിവര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.