ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയില്‍ സ്വകാര്യ ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതു പേരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒറ്റപ്പാലം- തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്.