പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌​ യുവാവ് മരിച്ചു

251

പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച്‌​ യുവാവിന് ദാരുണാന്ത്യം. പന്തളം കുരമ്ബാലയിലാണ് കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ യുവാവ്​ മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക്​ പരിക്കേറ്റു. തിരുവനന്തപുരം പാലോട് ഒഴുക്കു പാറമാന്‍പുറത്ത് വീട്ടില്‍ വിജീഷ് (31) ആണ്​ മരിച്ചത്​. കാറില്‍ സഞ്ചരിച്ചിരുന്ന ഇലവും പാല മേക്കും പുറത്ത് സുമേഷ് (23), പാലോട് പ്ലാവറ സ്വദേശി സതീശന്‍ എന്നിവരെ പരിക്കുകളോടെ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS