കോഴിക്കോട് : നടന്‍ മാമുക്കോയയും സംഘവും സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ മറ്റു രണ്ട് കാറുകളെ ഇടിക്കുകയും സ്‌ക്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. അപകടത്തില്‍ ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയാട് ബൈപ്പാസില്‍ രാത്രി എട്ടുമണിയോടെയാണ് അപകടം.