റിയാദ് : റിയാദില്‍ വാഹനാപകടത്തിൽ മലയാളി മരിച്ചു. അൽ മുത്ലക്ക് ഫർണിച്ചർ കമ്പനിയിലെ ഡ്രൈവർ ചിതറ റുക്‌സാന മൻസിലിൽ ജലാലുദിന് സൈദ് എന്ന ഷാജഹാനാണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് ദമാമിൽ നിന്ന് റിയാദിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ 22 വർഷമായി മുത്ലക്ക് കമ്പനി ജീവനക്കാരനാണ്. ദമാം റിയാദ് ഹൈവേയിൽ വാഹനം നിർത്തി റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ആണ് അപകടം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ റജില, മക്കൾ റുക്‌സാന ഷാജഹാൻ, ഫവാസ് ഷാജഹാൻ. നിയമ നടപടികൾ പൂർത്തിയാകാൻ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളായ റാഫി പാങ്ങോട് ,രാജു പാലക്കാട് ,ഹക്കിം ചിതറ എന്നിവർ ബന്ധുക്കൾക്കൊപ്പം ഉണ്ട്.