കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

280

മങ്കട: കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെര്‍പ്പുളശ്ശേരി മാരായമംഗലം അരക്കുപറമ്പില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (26) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടു പേരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍പ്പുളശ്ശേരി കിഴിശ്ശേരി രായന്റെ ഭാര്യ മുംതാസ്(40), മകള്‍ നുജു(16) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ നാലു മണിയോടെ രാമപുരം സ്‌കൂള്‍ പടിയിലായിരുന്നു അപകടം.

NO COMMENTS