കൊല്ലം : ചവറ നീണ്ടകരയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മത്സ്യബന്ധന തൊഴിലാളികള്‍ മരിച്ചു. ചവറ തെക്കുംഭാഗം മാലിഭാഗം തടത്തില്‍കിഴക്കതില്‍ അശോകന്‍(52), വിജയന്‍(56)എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നീണ്ടകര ചീലാന്തിമുക്കിന് സമീപമായിരുന്നു അപകടം. നീണ്ടകര ഹാര്‍ബറില്‍ മത്സ്യവില്‍പ്പനക്കായി പോകവെയാണ് അപകടം. മറ്റേതെങ്കിലും വാഹനമിടിച്ചാണോ അപകടമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മ്യതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍