മലപ്പുറം : മലപ്പുറത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടി ഇടിച്ചു വിദ്യാര്‍ത്ഥി മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറിയിലെ പുളിക്കത്തൊടി മുജീബിന്റെ മകനും മങ്കട പള്ളിപ്പുറം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ്ഷിബിലി ( 18) യാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സുഹൃത്ത് കുട്ടിലങ്ങാടി പടിഞ്ഞാര്‍ മണ്ണയിലെ കപ്പൂര്‍ കുട്ടിയുടെ മകന്‍ നിഫാര്‍ ( 18 ) നു ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം എം എസ്‌പി.സ്‌കൂളിന് സമീപത്തെ വളവില്‍ ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്ക് പോയ ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കവെ മലപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു.