കൊച്ചി : കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. കിഡ്‌സ് വേള്‍ഡ് ഡെ കെയര്‍ സെന്ററിലെ വാനാണ് അപകടത്തില്‍ പെട്ടത്. രണ്ട് കുട്ടികളും ഡ്രൈവറും ആയയുമായിരുന്നു വാനില്‍ ഉണ്ടായിരുന്നത്. നാല് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും കുട്ടികളേയും ആയയേയും രക്ഷിക്കാനായില്ല. നാല് വയസ്സുള്ള ആദിത്യനാണ് മരിച്ച കുട്ടികളില്‍ ഒരാള്‍. വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂളില്‍ നിന്നും കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുമ്ബോഴാണ് വാന്‍ അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. വാന്‍ ഉയര്‍ത്താനുള്ള ശ്രമം നടക്കുകയാണ്.