കോട്ടയം : കോട്ടയത്ത് സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ചു യുവതി മരിച്ചു. കടപ്പൂര്‍, വട്ടുകുളം, പുതുപ്പറമ്പില്‍ രജിത(32)യാണു മരിച്ചത്. കുറവിലങ്ങാട് കാളികാവ് ക്ഷേത്രത്തിനു സമീപത്തെ പമ്പിലേക്കു കയറാന്‍ തുടങ്ങിയ രജിതയുടെ സ്‌കൂട്ടറിനു പിറകില്‍ കാറിടിക്കുകയായിരുന്നു.