മാതാപിതാക്കള്‍ സെല്‍ഫിയെടുക്കവെ റോഡിലേക്കോടിയ കുട്ടി ലോറി കയറി മരിച്ചു

227

കോഴിക്കോട് : പാലത്തിന് മുകളില്‍ നിന്ന് മാതാപിതാക്കള്‍ സെല്‍ഫിയെടുക്കവെ റോഡിലേക്കോടിയ ആറ് വയസുള്ള കുട്ടി ലോറി കയറി മരിച്ചു. ഇന്ന് വൈകിട്ട് ഊര്‍ക്കടവ് പാലത്തിന് മുകളിലാണ് സംഭവം. പാലക്കാട് നിന്നുള്ള സംഘം പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ നിറഞ്ഞൊഴുകുന്ന ചാലിയാറിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെയാണ് അപകടം. വാഹനം നിര്‍ത്തി സെല്‍ഫിയെടുക്കവെ ഒപ്പ മുണ്ടായിരുന്ന കുട്ടി റോഡിലേക്കോടിയപ്പോള്‍ അതുവഴി വന്ന ലോറിയിടിക്കുകയായിരുന്നു. കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NO COMMENTS