കണ്ണൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു

184

ഇരിട്ടി : കണ്ണൂര്‍ ഇരിട്ടിയില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് മുനീറാണ് മരിച്ചത്. ഗുരുതരമായി പരുക്ക് പറ്റിയ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന കാവുംപടി സ്വദേശികളായ മുഹസിന്‍, ഫായിസ് എന്നിവരെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

NO COMMENTS