അമ്പലപ്പുഴയിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു ; മൂന്ന് പേർ മരിച്ചു

180

ആലപ്പുഴ : അമ്പലപ്പുഴയിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പോലീസുകാർ മരിച്ചു. വനിതാ സിവിൽ പോലീസ് ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പുലർച്ചെ 5 മണിക്ക് അമ്പലപ്പുഴയിലാണ് അപകടം നടന്നത്.പോലീസുകാർ സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സിപിഒ ശ്രീകല, കാർ ഡ്രൈവർ നൗഫൽ, ഹസീന എന്നിവരാണ് മരിച്ചത്. കാണാതായ ഹസീനയെ തിരികെ കൊണ്ടുവരുമ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

NO COMMENTS