മാവേലിക്കരയില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

196

മാവേലിക്കര : മാവേലിക്കരയില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മാവേലിക്കര പ്രായിക്കര പുതുവേലില്‍ കുന്നില്‍ ഷിബുവാണ് (28) കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. അമിതവേഗത്തില്‍ എത്തിയ ബൈക്ക് സൈക്കിളിലിടിച്ച് മറിയുകയായിരുന്നു. മാവേലിക്കര റെയില്‍വേ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS