കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് ആംബുലന്‍സ് തട്ടി പരിക്കേറ്റയാള്‍ മരിച്ചു. തോന്നയ്ക്കല്‍ സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (55) ആണ് മരിച്ചത്. റോഡു മുറിച്ചുകടക്കവെ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തിൽപെട്ടത്.