കൊട്ടിയം വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

255

കൊല്ലം : കൊട്ടിയം ഇത്തിക്കരയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷ്, ബസ് ഡ്രൈവര്‍ അബ്ദുള്‍ അസീസ്, ലോറി ഡ്രൈവര്‍ ചെങ്കോട്ട സ്വദേശി ഗണേശന്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

NO COMMENTS