തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇരുമ്പനം അമ്പിളി നിവാസില്‍ രാജേഷ്, ഭാര്യാമാതാവ് സുജാത എന്നിവരാണ് മരിച്ചത്. രാജേഷിന്‍റെ ഭാര്യയ്ക്കും മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 5.30 ന് ആയിരുന്നു അപകടം. തൃപ്പൂണിത്തറ എസ്.എന്‍ ജങ്ഷനിലാണ് അപകടം നടന്നത്. രാജേഷ് സംഭവസ്ഥലത്തും സുജാത ആശുപത്രിയിലേയ്ക്കുള്ള വഴിയിലുമാണ് മരിച്ചത്.രാജേഷിന്‍റെ ഭാര്യ സുജിത, മക്കളായ അനഘ, ഗൗതം എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.