സാലയിൽ വാഹനാപകടം ; നാല് ഇന്ത്യക്കാര്‍ മരിച്ചു

178

മസ്‌ക്കറ്റ് : സലാലയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ മരിച്ചു. സലാലയിലേക്ക് പോകുകയായിരുന്ന വാഹനത്തിലുള്ള അഞ്ച് പേരും സലാലയില്‍ നിന്നും വരുകയായിരുന്ന ദുബായ് രജിസ്‌ട്രേഷനുള്ള വാഹനത്തിലെ ഒരാളുമാണ് മരിച്ചത്. സലാലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായി ഹൈമയിലാണ് അപകടമുണ്ടായത്. മരിച്ച രണ്ടു പേര്‍ യുഎഇ സ്വദേശികളാണ്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ഹൈമ ഹോസ്പിറ്റലിലേക്ക് മാറ്റി.

NO COMMENTS