കാസര്‍ഗോട് ബസ് നിയന്ത്രണം വിട്ട് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്

192

രാജപുര: ദേശീയ പാതയില്‍ കാസര്‍കോട് രാജപുരത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ക്വാര്‍ട്ടേഴ്‌സിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജപുരം ടാഗോര്‍ നികേതന്‍ സ്‌കൂള്‍ വളവില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. പാണത്തൂര്‍ കഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശിവഗംഗ എന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കോടങ്കല്ല് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS