തൃശൂര്‍: തൃശൂരിൽ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ പന്തല്ലൂരിലെ പാലത്തിന്റെ കൈവരിയിലാണ് കാറിടിച്ചത്. പത്തനംതിട്ട സ്വദേശികളായ ബിബിന്‍ പ്രവീണ ദമ്പതികളുടെ മകളായ നക്ഷത്രയാണ് മരിച്ചത്.