തിരുവനന്തപുരം : നെടുമങ്ങാട് സ്കൂള്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കരകുളം അമ്മന്‍ നഗര്‍ കോയിക്കല്‍ ശ്യം നിവാസില്‍ ശിവകുമാര്‍ (29 ) ആണ് മരിച്ചത്. രാവിലെ കരകുളം പുരവൂര്ക്കോണത്തായിരുന്നു അപകടം. ശിവകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന സ്വകാര്യ സ്കൂളിന്റെ ബസ് ഇടിക്കുകയായിരുന്നുവെന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ശിവകുമാറിന്റെ തലയിലൂടെ സ്കൂള്‍ ബസിന്റെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു . ശിവകുമാര്‍ അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു.