മലപ്പുറം : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒറവുംപുറത്ത് വട്ടിക്കാട്ട് വടപ്പുറം സംസ്ഥാന പാതയില്‍ ഒറവുംപുറം യുപി സ്‌കൂളിന് സമീപമുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ടുപേരാണ് മരിച്ചത്. വെട്ടിക്കാട്ടിരി സ്വദേശി ഉമ്മര്‍, വെള്ളുവങ്ങാട് സ്വദേശി അഹമ്മദ് കബീര്‍ എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.