സലാലയില്‍ വാഹനാപകടം ; മൂന്ന് മലയാളികള്‍ മരിച്ചു

130

സലാല : ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ കക്കാട്
സ്വദേശികളായ സലാം, ആസൈനാര്‍ പരിത്തിക്കോട്, ഇകെ അശ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഉമര്‍ എന്ന മലയാളിക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.
സലാലക്കടുത്ത മിര്‍ബാതിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു. മൃതദേഹങ്ങള്‍ സലാല ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS