ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ബസ് ചെങ്കുത്തായ മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. മന്‍ഡി ഏരിയയിലാണ് അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില് പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. jk02 w04 രജിസ്‌ട്രേഷനിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. പൂഞ്ചില്‍നിന്നും ലോറാനിയിലേക്ക് പോവുകയായിരുന്നു ബസ്.