അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

208

പത്തനംതിട്ട : ഇലവുങ്കലിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് അരയനെല്ലൂരിൽ നിന്നുള്ള 57 അംഗ സംഘം ദര്‍ശനം കഴിഞ്ഞു മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില് രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ നിലയ്ക്കൽ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു. ഇലവുങ്കൽ വളവിൽ നിയന്ത്രണം വിട്ട ബസ് താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു.

NO COMMENTS