കോട്ടയം : ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു വരും വഴി വെള്ളിയാഴ്ച രാത്രിയാണ് അപകടം. ഉടന്തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നടത്തിയതിനുശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. 2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.