കോഴിക്കോട് : കൊയിലാണ്ടിയില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു. തിരുവങ്ങൂരിലാണ് അപകടം നടന്നത്. മേലൂര്‍ സ്വദേശി ശ്രീജിത്താണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ ആരോഗ്യ നില സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.