കോട്ടയം : കോട്ടയത്ത് ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പൊന്‍കുന്നത്തിന് സമീപം അട്ടിക്കലില്‍ പാലാ റോഡില്‍ ഒന്നാം മൈലിന് സമീപമാണ് അപകടം നടന്നത്. ഇളങ്ങുളം കൂരാലി നെടുംകാട്ടില്‍ സണ്ണി സെല്ലി ദമ്ബതികളുടെ മകന്‍ എബിന്‍ (20) ആണ് മരിച്ചത്. എബിനെ ഉടന്‍ തന്നെ കാഞ്ഞിപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.