പാലക്കാട്: തണ്ണിശേരിയില്‍ നെല്ലിയാമ്പതിയിൽ നിന്നു വന്ന ആംബുലന്‍സും മിനിലോറിയും തമ്മില്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. പട്ടാമ്പി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. സുബൈര്‍ (39), ഹവാസ്(17), നാസര്‍(45), ശിവന്, ഉമര്‍ ഹാറൂഖ്(20), നിഖില്‍, വൈശാഖ്, ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീര്‍ (39) എന്നിവരാണ് മരിച്ചത്.
നെല്ലിയാമ്ബതിയില്‍ നിന്നു വന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മീന്‍ വണ്ടി ആംബുലന്‍സിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം.