മുണ്ടക്കയം ഈസ്റ്റ്: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പം യാത്രചെയ്ത സുഹൃത്തിനു പരുക്കേറ്റു. കൊട്ടാരക്കര- ദിണ്ഡുക്കല് ദേശീയപാതയില്‍ മുപ്പത്തിയഞ്ചാം മൈല്‍ ടൗണിനു സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ മുണ്ടക്കയം ഈസ്റ്റ് ബോയ്സ് എസേ്റ്ററ്റില്‍ പുളിനില്‍ക്കുന്നതില്‍ വീട്ടില്‍ ഷിബു മാത്യുവിന്റെ മകന് ഷിബിന്‍ മാത്യു (21)ആണ് മരിച്ചത്. ഷിബിന്റെ കൂട്ടുകാരന് ബോയ്സ് എസേ്റ്ററ്റില്‍ കിഴക്കേ പറന്പില് പ്രിന്‍സ് പ്രദീഷ് പ്രഭ(19)നെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12-നു കൊട്ടാരക്കര- ദിണ്ഡിഗല്‍ ദേശീയ പാതയില്‍ 35-ാം മൈല്‍ ജങ്ഷനു സമീപമാണ് സംഭവം.
മുണ്ടക്കയത്ത് നിന്നു സിനിമ കണ്ടു മടങ്ങുകയായിരുന്നു ഇരുവരും. മുപ്പത്തിയഞ്ചാം മൈല്‍ ടൗണിനു സമീപം മറ്റൊരുവാഹനത്തിനു സൈഡു കൊടുക്കുന്നതിനിടയില്‍ ഷിബിന്‍ ഓടിച്ച ബൈക്കു നിയന്ത്രണം വിട്ടു സമീപത്തെ മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്ത താഴ്ചയിലേക്കാണ് ഷിബിന്‍ മറിഞ്ഞത്. നിലവിളി കേട്ടു പരിസരവാസികള്‍ ഓടിയെത്തി ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഷിബിന്‍ മരിച്ചു. പെരുവന്താനം എസ്. ഐ. പി. ജെ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. മൈസൂറില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് വിദ്യാര്‍ഥിയാണ് മരിച്ച ഷിബിന്‍ മാത്യു. രേഖ മാതാവും, മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂള്‍ 9ാംക്ല ാസ് വിദ്യാര്‍ഥി ഷിബിന ഏക സഹോദരിയുമാണ്. സംസ്കാരം നടത്തി.