കാഞ്ഞങ്ങാട്• ചെറുവത്തൂര്‍ ടൗണിനു സമീപം ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയുണ്ടെന്ന സംശയത്തെ തുടര്‍ന്നു ദേശീയപാതയില്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. കോഴിക്കോട് നിന്ന് മംഗളൂരു ഭാഗത്തേക്കു പോവുകയായിരുന്ന ടാങ്കര്‍ ലോറി വൈകിട്ടു നാലരയോടെ മട്ടലായി വളവിലാണ് മറിഞ്ഞത്. ദേശീയപാതയില്‍ നിന്നു വഴിതെറ്റി ചീമേനി റോഡിലേക്ക് കയറവേയായിരുന്നു അപകടം. ഡ്രൈവര്‍ തമിഴ്നാട് നാമക്കല്ല് സ്വദേശി വിജയകുമാര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. നിസ്സാരമായി പരുക്കേറ്റ ഇയാള്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.തഹസില്‍ദാറും ഡിവൈഎസ്പിയും അടക്കമുള്ള സംഘം നേരിട്ടെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്.കലക്ടറുടെ അഭ്യര്‍ഥനയെ തുടര്‍ന്നു ടാങ്കര്‍ സുരക്ഷിതമാക്കാന്‍ മംഗളൂരുവില്‍ നിന്നു പ്രത്യേക വാഹനമെത്തും. ദേശീയപാതയില്‍ വാഹനങ്ങള്‍ കരിവള്ളൂര്‍ പാലക്കുന്നിലൂടെ കയ്യൂര്‍ റോഡ് വഴി തിരിച്ചുവിടുകയാണ്.