ഇരുചക്രവാഹനം ഇടിച്ച്‌ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

210

ബത്തേരി • ഇരുചക്രവാഹനം ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മാതമംഗലം ഗവ.ഹൈസ്കൂള്‍ എസ്‌എസ്‌എല്‍സി വിദ്യാര്‍ഥിയും നായ്ക്കട്ടി കോഴിക്കാവില്‍ ഹുസൈന്‍ ആമിന ദമ്ബതികളുടെ മകനുമായ മുഹമ്മദ് അജ്മല്‍ (15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം.
കഴിഞ്ഞ ശനിയാഴച വൈകിട്ട് നായ്ക്കട്ടി ടൗണില്‍ വച്ച്‌ എതിരെ വന്ന ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിച്ചു. സഹോദരങ്ങള്‍: അഷ്മിത, അര്‍ഷിത, അസ്മിത.

NO COMMENTS

LEAVE A REPLY