ആലപ്പുഴ: കായംകുളം കെ.പി.എ.സി ജംക്ഷനില്‍ ലോറികള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ കരുനാഗപ്പള്ളി തഴവ കടതതൂര്‍ റജില മന്‍സിലില്‍ അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ലോറി വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലൈലാന്‍ഡ് ലോറിയും മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.