തൃശ്ശൂര്‍: കാഞ്ഞാണിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ടെമ്ബോ ട്രാവലര്‍ ഇടിച്ചുവീണ സ്കൂട്ടര്‍ യാത്രികന്‍ അതേ വാഹനം തലയില്‍ കയറി മരിച്ചു. കണ്ടശ്ശാംകടവ് വടക്കേത്തല വമ്മത്ത് റോക്കിയുടെ മകന്‍ സിന്റോ (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിന് കാഞ്ഞാണി പറത്താട്ടി പടിയ്ക്ക് സമീപമാണ് അപകടം.ഹര്‍ത്താല്‍ ദിനമായതിനാല്‍ സ്കൂട്ടറില്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആസ്പത്രിയില്‍ നേഴ്സായ ഭാര്യ ലിന്‍സിയെ എത്തിച്ച് മടങ്ങി വരുന്നതിനിടെയാണ് അപകടം. പരപ്പനങ്ങാടിയില്‍ നിന്നും ഹജ്ജിന് പോകുന്നവരെ കയറ്റി വന്നിരുന്ന ടെമ്ബോ ട്രാവലര്‍ സിന്റോയുടെ സ്കൂട്ടറില്‍ തട്ടുകയായിരുന്നു.നിലത്ത് വീണ സിന്റോയുടെ തലയിലൂടെ ചക്രം കയറിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.അപകടശേഷം വാഹനം പരിസരവാസികള്‍ തടഞ്ഞു. സംഭവ സ്ഥലത്തെത്തിയ അന്തിക്കാട് എസ്.ഐ. വിന്‍സെന്റ് ഇഗ്നേഷ്യസ് വാഹനം കസ്റ്റഡിയിലെടുത്തു. വാഹനം കയറിയതിനെ തടര്‍ന്ന് തലയിലെ ഹെല്‍മറ്റ് ചതഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും സിന്റോ മരിച്ചിരുന്നു.ഗള്‍ഫിലായിരുന്ന സിന്റോ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇലട്രീഷനാണ് സിന്റോ. അപകടങ്ങളില്‍ പെടുന്നവരെ ആസ്പത്രിയിലെത്തിക്കുന്നതില്‍ തല്‍പരനായിരുന്നു. അമ്മ: അമ്മിണി. മക്കളില്ല. സഹോദരങ്ങള്‍: സീജ, സിജോ, സീന. ശവസംസ്കാരം വെള്ളിയാഴ്ച 11ന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.