കൊച്ചി • സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഇന്‍ഫോപാര്‍ക്കിനു മുന്നില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം പാവകുളങ്ങര ദേവകൃപയില്‍ ഗണേശന്‍ (54), കൊടുങ്ങല്ലൂര്‍ ആനാപ്പുഴ പാതാഴപ്പറമ്ബില്‍ അഭിഷേക് (13) എന്നിവരാണു മരിച്ചത്. ഇവര്‍ അടുത്ത ബന്ധുക്കളാണ്. ഇന്നു വെളുപ്പിനെയായിരുന്നു അപകടം. ഗണേശന്റെ മകളെ എയര്‍പോര്‍ട്ടിലാക്കി മടങ്ങിവരുന്നതിനിടയിലായിരുന്നു സംഭവം. അപകടവാര്‍ത്തയറിഞ്ഞ് ഗള്‍ഫിലെത്തിയ മകള്‍ തിരിച്ചെത്തി.