തിരുവനന്തപുരം: ഇന്നലെ പേട്ടയില്‍ ഉണ്ടായ ആംബുലന്‍സ് അപകടത്തില്‍ മരിച്ച രോഗിയെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ്. വിഴിഞ്ഞം ആശുപത്രിയില്‍ കലശലായ നെഞ്ചുവേദനയുമായി എത്തിയ രോഗിയുമായി േെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ആംബുലന്‍സ് പേട്ടയില്‍ വച്ച് ആക്ടീവയില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന ബാലരാമപുരം സ്വദേശികളായ സിദ്ദിഖ് (50), ഷാജഹാന്‍ (49) എന്നിവര്‍ സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആക്ടീവ യാത്രക്കാരനായ കരിക്കകം സ്വദേശി അനില്‍കുമാറിനെ (55) കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.