മലപ്പുറം നിലമ്പൂരില്‍ ലോറിക്കു പിന്നില്‍ കാറിടിച്ച്‌ സ്ത്രീ മരിച്ചു

218

മലപ്പുറം• നിലമ്പൂരില്‍ ലോറിക്കു പിന്നില്‍ കാറിടിച്ച്‌ സ്ത്രീ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. നിലമ്ബൂര്‍ മേലേകൂറ്റമ്ബാറ കിഴക്കേല്‍ ഹസന്റെ ഭാര്യ സുബൈദ (40)യാണു മരിച്ചത്. ഹസന്‍ (46), ഇയാളുടെ സഹോദരന്റെ ഭാര്യ ഫൗസിയ (40), അവരുടെ മകള്‍ സബ്ന (25) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നിന് മുക്കട്ട കവലയിലായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY