ആറ്റിങ്ങല്‍ കച്ചേരി നടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നടന്‍ പ്രേംകുമാറിനടക്കം മൂന്നുപേര്‍ക്ക് പരുക്ക്

252
Photo credit : manorama

ആറ്റിങ്ങല്‍ കച്ചേരി നടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നടന്‍ പ്രേംകുമാറിനടക്കം മൂന്നുപേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പ്രേംകുമാറിന്റെ കാര്‍ നിര്‍ത്തി ഇട്ടിരുന്ന പിക്കപ്പ് ലോറിയില്‍ ഇടിക്കുകയും തുടര്‍ന്ന് ലോറി പുറകിലുണ്ടായിരുന്ന കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു.
ബൈക്ക്, കാര്‍ യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേംകുമാറിനടക്കം ആരുടെയും പരുക്ക് ഗുരുതരമല്ല.

NO COMMENTS

LEAVE A REPLY