ആലപ്പുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

194

ആലപ്പുഴ • തോട്ടപ്പള്ളിക്ക് സമീപം പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തെക്കനാര്യാട് ചക്കനാട്ട് വീട്ടില്‍ ബാബുവിന്റെ മകന്‍ സനല്‍ കുമാര്‍ (39) ആണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ആര്യാട് കണ്ണംമ്ബള്ളി വീട്ടില്‍ കുത്തുമോനെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സനല്‍ കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോറിക്ഷയില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി, തുടര്‍ന്ന് ഹരിപ്പാട് വെച്ച്‌ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY