ന്യൂഡല്‍ഹി: വിവാഹനിശ്ചയ ദിവസം യുവാവ് കാര്‍ അപകടത്തില്‍ മരിച്ചു. അഭിജിത്ത് സിംഗ് (24) എന്ന യുവാവാണ് വിവാഹ നിശ്ചയദിവസം പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്ക് ഒപ്പം ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിച്ച് മടങ്ങുന്നതിനിടയില്‍ അപകടത്തില്‍ പെട്ട് മരിച്ചത്. മധ്യ ഡെല്‍ഹിയിലെ ഒബ് റോയ് ഹോട്ടലിന് സമീപമായിരുന്നു അപകടം.ബിസിനസുകാരനായ അഭിജിത്ത് സഞ്ചരിച്ച ബി എം ഡബ്ല്യൂ
കാര്‍ ഫ് ളൈ ഓവറില്‍ നിന്നും നിയന്ത്രണം വിട്ട് താഴെ പതിച്ചാണ് അപകടം ഉണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയായിരുന്നു സംഭവം. ലാജ്പത്ത് നഗറില്‍ നിന്നും ആസാദ്പൂരിലേക്കുള്ള വീട്ടിലേക്ക് പോവുകയായിരുന്നു സിംഗ്.