തളിപ്പറമ്പ് • ബെക്ക് യാത്രക്കാരനെ രക്ഷിക്കാനായി വെട്ടിച്ച ബസ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചശേഷം റോഡരികിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് സമീപത്തേക്ക് ഇരച്ച് കയറി. തളിപ്പറമ്ബില്‍ നിന്ന് ചെമ്ബേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പ്പെട്ടത്. ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് ഓവുചാല്‍ ചാടി കടന്നാണ് കടയുടെ സമീപത്തെത്തിയത്. ബൈക്ക് യാത്രക്കാരനായ മണക്കാട് ജലീലിനെ സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലെ ചില യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റു. ഇന്നു രാവിലെ കുറുമാത്തൂര്‍ പൊക്കുണ്ടിലായിരുന്നു അപകടം.