നെടുമ്പാശേരി: ദേശീയപാതയില്‍ കരിയാട് വളവില്‍ ലോറി തലകീഴായി മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. നാമക്കലില്‍നിന്ന് മുട്ടയുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് തലകീഴായി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന അഞ്ചുലക്ഷത്തോളം മുട്ട പൊട്ടി ദേശീയപാതയിലൂടെ ഒഴുകി. ഇന്നലെ രാവിലെ 6.30നാണ് സംഭവം. ചാറ്റല്‍ മഴയില്‍ കരിയാട് എസ്. വളവില്‍ ലോറി തെന്നിമറിയുകയായിരുന്നു. നാമക്കലില്‍ നിന്ന് എറണാകുളം മാര്‍ക്കറ്റിലേക്കു പോകുന്നവഴിയാണ് അപകടം. ഒരു വശത്തുകൂടി വാഹനങ്ങള്‍ തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ലോറിമാറ്റിയാണ് ഗതാഗതം പുര്‍വസ്ഥിതിയിലായത്.