തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബൈക്ക് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊച്ചുവേളി തൈവിളാകം ഹൗസില്‍ പരേതനായ സേവ്യറുടെ മകന് മനോളിന് സേവ്യര്‍ (28) ആണ് മരിച്ചത്.
ഇന്നലെ രാത്രി തുമ്പ വിശുദ്ധ തദ്ദേവൂസിന്റെ തിരുനാളില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ വേളി ടൂറിസ്റ്റ് വില്ലേജിനു സമീപത്താണ് അപകടം നടന്നത്. അപ്പോള്‍ തന്നെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. അവിവാഹിതനാണ്. പൗളിന് ആണ് മാതാവ്. സഹോദരങ്ങള്‍: സൗമ്യ, സോനു.